മലയാളത്തില്‍ ഒരു സംവിധായിക കൂടി, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബിയുടെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് നടന്നു.
മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അനൂപ് മേനോന്‍ ചിത്രം ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബിയുടെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ പ്രകാശനവും നടന്നു. കൊച്ചി ഐഎംഎ ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
സംവിധായിക കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും രചനയും നിര്‍വഹിക്കുന്നത്. ശ്രീലങ്കന്‍ സ്വദേശിയായ നായിക തന്റെ രണ്ടു കുട്ടികളുമായി അബുദാബിയില്‍ ജീവിതം നയിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
ശ്രീലങ്കന്‍ സ്വദേശിയായ നായികയുടെ രണ്ടു കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ കഥ. ശ്രീലങ്കന്‍ വംശജരുടെ കഥ പറയുന്നതു കൊണ്ട് തന്നെയാണ് ചിത്രത്തിന് ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന പേര് നല്‍കാന്‍ കാരണമായത്. നായക കഥാപാത്രമായി അനൂപ് മേനോന്‍ ആണ് ചിത്രത്തില്‍ എത്തുന്നത്. മ്യൂസിക് വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും മാത്രം ചെയ്ത പരിചയവുമായി സിനിമ സംവിധാനം ചെയ്യാന്‍ എത്തിയപ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടതായി സംവിധായിക പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംവിധാന വഴികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നുവെന്നും അനൂപ് മേനോന്റെ പിന്തുണ കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും കൃഷ്ണ പ്രിയദര്‍ശന്‍ പറഞ്ഞു.അനൂപ് മേനോന്‍, പത്മരാജ് രതീഷ്, ശിവജി ഗുരുവായൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, ഡോക്ടര്‍ അപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു സുപ്രധാന വേഷം സംവിധായകയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ടോപ് സിംഗര്‍ ഫെയിം മേഘന സുമേഷ് ആണ് കുട്ടികളിലെ പ്രധാന താരം. അബുദാബി, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മധു ബാലകൃഷ്ണന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണദിയ, ഹരിണി, വൈഷ്ണവി, മേഘന സുമേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. രജീഷ് രാമന്‍ ഛയഗ്രഹണവും അബു ജിയാദ് എഡിറ്റിംഗും നിര്‍വിഹിച്ചിരിക്കുന്നു. രഞ്ജിനി സുധീരന്‍, സുരേഷ് എരുമേലി എന്നിവര്‍ ചേര്‍ന്ന് സംഗീതവും കൃഷ്ണ പ്രിയദര്‍ശന്‍ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.
അസോസിയേറ്റ് ഡയറക്ടേഴ്‌സ് – ബിജുലാല്‍, അല്‍ഫോണ്‍സ അഫ്‌സല്‍;
കല-അശില്‍, ഡിഫിന്‍;
കോസ്റ്റ്യൂം – അറോഷിനി, ബിസി എബി;
ബിജിഎം -ഷാജി ബി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ് മുരുകന്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബിനീഷ്, മന്‍സൂര്‍;
പോസ്റ്റര്‍ – അമീന്‍ ഹംസ, പിആര്‍ഒ – എം കെ ഷെജിന്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
ഒക്ടോബര്‍ അവസാന വാരം ചിത്രം തിയേറ്ററുകളില്‍ എത്തും.
Comments (0 Comments)