സുരേഷ് ഗോപിക്ക് എതിരെയുള്ള ആരോപണം വസ്തുനിഷ്ഠതയോടെ വിലയിരുത്തുക ,എം, ജെ, ഡബ്ലി,യു,

Spread the love

കൊച്ചി :കോഴിക്കോട് വെച്ച് സുരേഷ് ഗോപിയോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടയിൽ ഒരു വനിതാ മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടി പ്രതികരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലെ യാഥാർത്ഥ്യങ്ങളെ കാണാതെ, സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് മാധ്യമപ്രവർത്തനത്തിലെ അന്തസത്തയെ പൊതു സമൂഹത്തിനുമുന്നിൽ അപഹസിക്കാൻ ഇട വരുമെന്നും, മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമാകാമെന്നും, അല്ലാതെ പത്രപ്രവർത്തനത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ജനാധിപത്യ സമൂഹത്തിൽ മാധ്യമപ്രവർത്തനത്തിനുള്ള അംഗീകാരം ഇല്ലാതാവും എന്നും, അതിന് ഇടയാക്കരുത് എന്നും മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) അഖിലേന്ത്യാ പ്രസിഡൻറ് ശ്രീമതി അജിതാ ജയ്ഷോർ അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകർ സമചിത്തത കൈവിടാതെ വിവേകത്തോടെയും മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത രീതിയിലും പ്രവർത്തിക്കുമ്പോഴാണ് മാധ്യമപ്രവർത്തനത്തിൽ ജനാധിപത്യത്തിൽ സ്വീകാര്യത ലഭിക്കുന്നത്. സുരേഷ് ഗോപി ദുരുദ്ദേശത്തോടെ അല്ല മാധ്യപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതെന്നും ഒരു പിതൃവാത്സല്യത്തോടെ ആയിരുന്നെന്നുമുള്ള അദ്ദേഹത്തിൻറെ പ്രസ്താവന തികച്ചും മാന്യതയോടെയാണ് കേരള സമൂഹം അംഗീകരിച്ചത് . ഇത്തരം രാഷ്ടീയ മുതലെടുപ്പിലേക്ക് നയിക്കുന്ന വിവാദങ്ങളിൽ മാധ്യമ പ്രവർത്തകർ അറിഞ്ഞോ അറിയാതെയോ പങ്കാളികളായി സ്വയം പരിഹസിക്കപ്പെടാതിരിക്കാൻ ഓരോ മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കേണ്ടതാണ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *