ഡോ. പൽപ്പു ജന്മദിന സമ്മേളനം ആലുവ എസ് എൻ ഡി പി യൂണിയൻ ആസ്ഥാനത്ത്.

Spread the love

ആലുവ: എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപക നേതാവ് മഹാനായ ഡോക്ടർ പൽപ്പു വിൻ്റെ 160- മത് ജന്മദിന സമ്മേളനം ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ശ്രീമതി. ലതാഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ആലുവ യൂണിയൻ പ്രസിഡണ്ട് ശ്രീ. വി സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ രാമചന്ദ്രൻ അവർകൾ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീ. പി.ആർ നിർമ്മൽ കുമാർ, മൂവ്മെൻറ് സെക്രട്ടറി ശ്രീ. സുനീഷ് പട്ടേരിപുറം, കൗസിലർ ശ്രീ. സിനന്ദ് ആനന്ദ്, സൈബർ സേന ചെയർമാൻ ശ്രീ.ജഗൽ ജി ഈഴവൻ, കൗസിലർമാരായ ശ്രീ. എം.കെ കോമളകുമാർ, ശ്രീ. അഭിലാഷ് ഭരതൻ, കൗൺസിലിംഗ് ഫോറം വൈസ് പ്രസിഡന്റ്‌ ശ്രീ. ദിലീപ് കുമാർ, ശാഖ ഭാരവാഹികളായ ശ്രീ. ശശി തൂമ്പായിൽ, ശ്രീ. അമ്പാടി ശ്രീകുമാർ, ശ്രീ. മനോഹരൻ തറയിൽ, ശ്രീ. കെ.ആർ. ദേവദാസ്, ശ്രീ. പി.ജി രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സൈബർ സേന കൗൺസിലർ ശ്രീമതി. ജിജി സന്തോഷ്‌ സ്വാഗതവും, കൗൺസിലിംഗ് ഫോറം പ്രസിഡണ്ട് ശ്രീ. ബിജു വാലത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *