സവർണ ആത്മീയ നേതൃത്വം വീണ്ടും ശ്രീനാരായണ ഗുരുവിനെ ശങ്കരപരമ്പരയിലെ ശിഷ്യനാക്കാൻ പരിശ്രമിക്കുന്നു.

Spread the love

കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ സവർണ്ണ ഹൈന്ദവ തീവ്ര നിലപാട് പുലർത്തുന്ന ചില ആശ്രമങ്ങളുടെയും സന്യാസിമാരുടെയും പിന്തുണയോടെയാണ് ആർ എസ് എസ് സൈദ്ധാന്തികനായിരുന്ന പി പരമേശ്വരന്റെ പുസ്തകം പൊടിതട്ടിയെടുത്ത് വീണ്ടും പ്രചരിപ്പിക്കാനൊരുങ്ങുന്നത് ,

ഗുരുദേവ തൃപ്പാദങ്ങളെ പരമദൈവസ്വരൂപമായി കണ്ട് ആരാധിച്ചു വരുന്ന ലക്ഷക്കണക്കിന് ശ്രീ നാരായണീയർ ഉള്ള കേരളത്തിൽ , ഗുരുവിനെ ശങ്കരപരമ്പരയിലെ ഒരു ശിഷ്യനാക്കാൻ മാത്രമുള്ള ബോധപൂർവ്വമായ ശ്രമം ലക്ഷക്കണക്കിന് ഗുരുഭക്തരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്നതുമാണ് ..

ഹിന്ദു ഐക്യമെന്ന പേരിനെ മറയാക്കി കേരളത്തിൽ വടക്കേ ഇന്ത്യയിലെ പോലെ സവർണാധിപത്യം കൊണ്ടുവരാനുള്ള ശ്രമത്തിന് ഇവിടെ വലിയ വിലങ്ങു തടിയായി നിൽക്കുന്നത് ശ്രീ നാരായണ ദർശനമാണ് ..

ഇതിനെ തിരിച്ചറിഞ്ഞ സവർണവാദികളും സവർണസംഘടനകളും ചില സവർണസ്വാമിമാരും ഗുരുവിന്റെ മൗലികതയെയും സ്വതന്ത്ര ചിന്തയെയും തമസ്ക്കരിച്ച് ഗുരു സവർണ പരമ്പരയിലെ ഒരു സന്യാസി മാത്രമാണെന്ന് സ്ഥാപിക്കാനാണ് ഇത്തരം നിഗൂഢ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത് ..

മുൻപ് സവർണ സംഘടനകളുടെ പത്രങ്ങളിലൂടെയും മാസികകളിലൂടെ ഗുരുവിനെ ചട്ടമ്പിസ്വാമികളുടെ ശിഷ്യനാക്കാൻ ശ്രമിച്ചവരൊക്കെ തന്നെയാണ് ഇതിന്റെ പുറകിലും ഉള്ളത് ,

പ്രത്യക്ഷത്തിൽ ഗുരുവിനെ പ്രകീർത്തിക്കുകയാണെന്ന് തോന്നുമെങ്കിലും ആ പുസ്തകത്തിന്റെ ഉള്ളടക്കം ജാതിവാദിയായ ശങ്കരന്റെ കീഴിൽ ഗുരുവിനെ സ്ഥാപിക്കുക എന്നത് തന്നെയാണ് ..

സവർണരുടെ ആധിപത്യ ശ്രമങ്ങൾക്ക് എന്നും വിലങ്ങു തടിയായി നിൽക്കുന്നത് ശ്രീ നാരായണ ഗുരുദേവൻ പടുത്തുയർത്തിയ വിശ്വദർശനത്തിന്റെ കരുത്തുറ്റ മതിൽക്കെട്ടുകൾ തന്നെയാണ് . അതിനെ തകർക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞ സവർണ സൈദ്ധാന്തികർ പുതിയ നയവുമായി വന്നിരിക്കുകയാണ് ..

ഗുരു ലക്ഷകണക്കിന് ശ്രീ നാരായണീയരുടെ കാണപ്പെട്ട ദൈവമാണ് . തൃപ്പാദങ്ങളെ ഏതെങ്കിലും ജാതിവാദിയുടെ പരമ്പരയിൽ കൊണ്ടു തളച്ചിടാൻ നടത്തുന്ന ശ്രമങ്ങൾ അത്യന്തം അപലപനീയമാണ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *