ശിവഗിരി മഠം സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ “ഇല്ലം തോറും ഗുരു” ക്യാംപയിന് തമിഴ്നാട്ടിൽ തുടക്കം കുറിച്ചു.
മധുര: ഇല്ലം തോറും ഗുരു ക്യാപെയിന് തുടക്കം കുറിച്ചു.
ഇല്ലംതോറും ഗുരു എന്ന പദ്ധതിയുടെ ഭാഗമായി അഞ്ഞൂറു ഭവനങ്ങളില്‍ ഗുരുദേവചിത്രവും ജീവചരിത്രവും എത്തിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി 28, 29, 30 തീയതികളില്‍ നടക്കും. തിരുപ്രംകുണ്ട്രം, മധുര, അഴക റഡ്ഡി ഭാഗ്യനാഥപുരം മേഖലകളിലാണ് ഗൃഹസന്ദര്‍ശനം. ശിവഗിരി മഠം ശാഖാസ്ഥാപനം, തിരുപ്രംകുണ്ട്രം ശാന്തലിംഗ സ്വാമി മഠവും കോട്ടയം കേന്ദ്രമായുള്ള സ്മൈലിന്‍റേയും നേതൃത്വത്തിലാണ് ഈ പരിപാടി നടപ്പാക്കുകയെന്ന് ശാന്തലിംഗസ്വാമി മഠം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. കേരളത്തില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ സംബന്ധിക്കും. ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠര്‍ വിവിധ ഗ്രൂപ്പുകള്‍ക്കൊപ്പം ഭവന സന്ദര്‍ശനം നടത്തിയാണ് ഇല്ലം തോറും ഗുരു പദ്ധതി നടപ്പിലാക്കുക.
ശിവഗിരി മഠം ട്രഷറർ ശാരദാനന്ദ സ്വാമികൾ . ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി അസംഗാനന്ദ സ്വാമികൾ , ശാന്തലിംഗമഠം സെക്രട്ടറി വീരേശ്വരാനന്ദ സ്വാമികൾ , പ്രബോധതീർത്ഥ സ്വാമികൾ , സ്വാമിനി ആര്യനന്ദാദേവി , സ്വാമിനി നിത്യചിൻമയി തുടങ്ങിയർ ചടങ്ങിന് നേതൃത്വം നൽകി. 30 ന് സമാപന സമ്മേളനം അഴകറെഡി ഇല്ലത്തുപിള്ളമാര്‍ പുട്ടുതുറുക്കള്‍ മണ്ഡപത്തില്‍ സമാപന സമ്മേളനം നടക്കും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. വൈക്കം സത്യാഗ്രഹശതാബ്ദി സമ്മേളനം, എം.പി. വെങ്കിടേഷും സര്‍വ്വമത ശതാബ്ദി സമ്മേളനം മധുര മേയര്‍ ഇന്ദിരാണി പൊന്‍വസന്തും ഉദ്ഘാടനം ചെയ്യും.
തമിഴ് നാട്ടിലെ മധുര പട്ടണത്തിൽ അഞ്ഞൂറിൽ പരം വീടുകളിൽ ഗുരുവിന്റെ ചിത്രവും സന്ദേശവും എത്തിക്കുന്ന ” ഇല്ലം തോറും ഗുരു ” എന്ന ക്യാംപയിന് തുടക്കം കുറിച്ച് മധുര തിരുപ്പുറം കുണ്ഡ്രത്തിലെ ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനമായ ശാന്തലിംഗ മഠത്തിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടന്ന ശാന്തിഹവനം.
Comments (0 Comments)