2023-ലെ ഡോ.എസ്. ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡർ പുരസ്‌കാരം ഗ്രോവാസുവിന്.

Spread the love

2023-ലെ ഡോ.എസ്.ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡർ പുരസ്കാരത്തിന് ഗ്രോവാസുവിനെ ദി സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയുടെ (സി.ആർ.എസ്.ജെ.എസ്.) ജഡ്‌ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്ത വിവരം അറിയിച്ചു കൊള്ളുന്നു. പതിനായിരം രൂപയും, മൊമെന്റോയും, പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10-ാം തീയതി തിരുവനന്തപുരം സത്യൻ സ്മ‌ാരക മിനിഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ കേരള ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ നൽകുന്നതാണ്. ചടങ്ങിൽ റിട്ട. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എം.ആർ. ഹരിഹ രൻ നായർ ഡോ.എസ്. ബലരാമൻ മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് പ്രഭാഷണം നിർവ്വഹിക്കും. കൂടാതെ “സ്ത്രീശാക്തീകരണവും സമത്വവും” എന്ന വിഷയത്തിൽ സെന്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് പ്രൊഫസർ ഡോ. ജെ. ദേവകി പ്രഭാ ഷണം നടത്തും. മുൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്‌സൺ ഡോ.എസ്. ബാലരാമൻ്റെ സ്‌മരണാർത്ഥമാണ് ഈ അവാർഡ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *