ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി എൻ. ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ). വി. യു.ജോസഫ് റെഫ-REFA (റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് )സംസ്ഥാന കൺവീനർ.
എറണാകുളം : ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് ( റെഫ ) എന്ന സംഘടന വിഭാഗത്തിന് ദേശീയ തലത്തിലും, കേരളത്തിലും രൂപം നൽകിയാതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി. ആർ. സോംദേവ് പത്രസമ്മേളനത്തിൽ അറിയിച്ചു.ഇരുപത്തിനാല് വർഷകാലം എയർ ഇന്ത്യ, കിങ്ങ് ഫിഷർ എയർലൈൻസ്, എമിരേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് ഐർവേസ്, റാക്ക് എയർവേസ്, ഒമാൻ എയർ എന്നീ എയർലൈൻ കംബനികളിൽ ദേശീയ തലത്തിൽ ഉയർന്ന മാനേജ്മെന്റ് ചുമതലകൾ വഹിച്ചിട്ടുള്ള റിപ്പബ്ലിക്കൻ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്രീമതി. നുസ്രത്ത് ജഹാനാണ് റെഫയുടെ നാഷണൽ കൺവീനർ.ഇന്ത്യയിൽ ആദ്യമായി എയർലൈൻ രംഗത്തേക്ക് മതരാഷ്ട്രീയം മറികടന്ന് ജോലി ചെയ്യാൻ തയ്യാറായ പ്രഥമ മുസ്ലിം വനിതയാണ് നുസ്രത്ത് ജഹാൻ.റെഫ ( റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് – REFA ) സംസ്ഥാന കൺവീനറായി എയർ ഇന്ത്യയിൽ 30 വർഷത്തൊളം അസിസ്റ്റന്റ് മാനേജറായി പ്രവർത്തന പാരമ്പര്യമുള്ള ശ്രീ. വി. യു.ജോസഫനെ നോമിനേറ്റ് ചെയ്യുന്നതായി പാർട്ടി സംസ്ഥാന കൺവീനർ പി. ആർ സോംദേവ് അറിയിച്ചു.ഇന്ത്യയിൽ എയർ ലൈൻ കമ്പനികളുടെ മാനേജ്മെന്റ് സംവിധാനനങ്ങളിൽ പരമോന്നത പദവിയായ കൺട്രി ഹെഡ് എന്ന തസ്തികയിൽ ജോലി ചെയ്ത പ്രഥമ മുസ്ലിം വനിത കൂടിയാണ് റഫയുടെ ദേശീയ അധ്യക്ഷയായ നുസ്രത്ത് ജഹാൻ.മാനേജ്മെന്റ് റവലൂഷ്യൻ ടാഗ് വൺ, മാനേജ്മെന്റ് റവലൂഷ്യൻ ടാഗ് ടു എന്നീ മെമ്പർഷിപ്പ് ടാഗുകൾ നൽകികൊണ്ടാണ് റഫയുടെ പ്രവത്തനങ്ങൾ രൂപപെടുത്തിയിട്ടുള്ളത്. ഏവിയേഷൻ ഇൻഡസ്ട്രിയിൽ നിന്ന് വിരമിച്ചിട്ടുള്ളവർക്കായി റെഫ (ആർ ) എന്ന പ്രത്യേക വിഭാഗവും മെമ്പർഷിപ്പും നൽകുന്ന ഉപസംഘടന ക്രമവും നിലവിൽ വന്നതായി പി. ആർ. സോംദേവ് അറിയിച്ചു.ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ജീവനകാരുടെയും ക്ഷേമം, ഏവിയേഷൻ രംഗം നേരിടുന്ന തൊഴിൽ നിയമങ്ങൾ സംബന്ധിച്ച വിഷയങ്ങൾ, ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കും, നിലവിൽ വിരമിച്ചവർക്കും വേണ്ടി വിവിധ സാംസ്‌കാരിക വേദികൾ സജ്ജമാക്കുക,എയർപോർട്ട് അഡ്വൈസറി ബോർഡിൽ കൃത്യമായി റെഫ യുടെ പ്രതിനിധ്യം ഉറപ്പുവരുത്തുക, റിട്ടയേർഡ് ജീവനകാർ നിലവിൽ നേരിടുന്ന മെഡിക്കൽ, യാത്രാ പാസേജ് തുടങ്ങിയവയുമായി ബന്ധപെട്ട വിഷയങ്ങൾ, കേന്ദ്ര ഏവിയേഷൻ മന്ത്രാലയത്തിന്റെ സഹകരണം ഉറപ്പുവരുത്തി ജീവനക്കാർവേണ്ടി പുതിയ ക്ഷേമ പദ്ധതികൾ രൂപീകരിക്കുക എന്നീ പ്രവർത്തനങ്ങളിലായിരിക്കും റെഫയുടെ പ്രാഥമിക ശ്രദ്ധ.ജോസഫ് നയിക്കുന്ന റെഫയുടെ കേരളഘടകം ഏവിയേഷൻ രംഗത്ത് ഭാരതത്തിന് മാതൃകയാകുംവിധം പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും, റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ (റെഫ ) ദേശീയ അധ്യക്ഷൻ ശ്രീമതി. നുസ്രത്ത് ജഹാൻ നേതൃത്വത്തിൽ റെഫയിലൂടെ ഭാരതത്തിന്റെ ഏവിയേഷൻ രംഗത്ത് വലിയരീതിയിൽ വികസനോന്മുഖമാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പി. ആർ. സോംദേവ് പത്രസമ്മേളനത്തിൽ കൂട്ടിചേർത്തു.പാർട്ടി സംസ്ഥാന നേതാക്കളായ ശ്രീ. സിബിൻ ഹരിദാസ്, ഷഫീക്ക് പാലക്കി, എൻ. സുനിൽകുമാർ കോഴിക്കോട്,പി. കെ.ബ്രിജേഷ്, സാബു കിഴക്കൂട്ട്, സുരേഷ് മാസ്റ്റർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0 Comments)