റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ) മൈനോരിറ്റി ഫെഡറേഷൻ സംസ്ഥാന കൺവീനറായി മുസ്ലിം വനിത കെ.വി.സാബിറ. കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്ലിം വനിതയായ എ.പി.റംല എന്നിവർ ചുമതലയേറ്റു.
കോഴിക്കോട് : കോഴിക്കോട് ചരിത്രം കുറിച്ച് എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ). റിപ്പബ്ലിക്കൻ മൈനോരിറ്റി വെൽഫയർ ഫെഡറേഷൻ സംസ്ഥാന കൺവീനറായി മുസ്ലിം വനിതയായ കെ. വി. സാബിറയെ തെരഞ്ഞെടുത്തതാണ്
നേതൃയോഗത്തിൽ ശ്രദ്ധേയമായത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി ആർ. സോംദേവിന്റെ അധ്യക്ഷതയിൽ കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റായി മുസ്ലിം വനിതയായ എ. പി. റംലത്തിനെ തിരഞ്ഞെടുതത് ലീഗ് ഉൾപ്പെടെ ജമായത്ത്, സമസ്ത എന്ന് തുടങ്ങി മത സമുദായ രാഷ്ട്രീയ സംഘടനകൾ തുടങ്ങി വച്ച പുരുഷാധിപത്യതിനുള്ള മറുപടിയാണെന്ന് നുസ്രത്ത് ജഹാൻ തന്റെ ഉദ്ഘാടന പ്രസംഗത്തി ൽ കൂട്ടിചേർത്തു. മുസ്ലിം ന്യൂനപക്ഷ പ്രാതിനിത്യമുള്ള വയനാട് ജില്ലയിൽ നിന്ന് മുസ്ലിം വനിതാ സംഘടനയായ വനിതാ ലീഗ്
ജില്ല പ്രസിഡന്റിന്റെ മകൾ സുഹാന സലിം RPI മൈനോരിറ്റി ഫെഡറേഷൻ വായനാട് ജില്ലാ കൺവീനറായി തിരഞ്ഞെടുക്കപെട്ടത് ശ്രദ്ധേയ മായി.ഭവന നിർമ്മാണം, സ്വയം തൊഴിൽ, സൗജന്യ മെഡിക്കൽ സൗകര്യങ്ങൾ എന്നീ മേഖലകളിൽ നിർദ്ധനരായിട്ടുള്ള സ്ത്രീകൾക്ക്
പ്രാതിനിധ്യം നൽകി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് നേതൃയോഗത്തിൽ തീരുമാനമെടുത്തു.സംസ്ഥാന സെക്രട്ടറി എൻ. സുനിൽ കുമാർ സ്വാഗതവും, റെഫ സംസ്ഥാന കൺവീനർ വി. യു. ജോസഫ്, വയനാട് ജില്ലാ പ്രസിഡന്റ് എസ്. അനിൽകുമാർ,ജോഷി, തുടങ്ങിയവർ ആശംസയും കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. പി. റംല നന്ദിയും രേഖപെടുത്തി.പരിപാടിയിൽ നാനൂറിൽ പരം മുസ്ലിം വനിതകൾ പങ്കെടുത്തു.
Comments (0 Comments)