പെരുമ്പാവൂരിനെ ഉത്സവകാലമാക്കി ” ഫൺ വേൾഡ്” “ശ്വേതാ മേനോൻ തിരി തെളിച്ചു,
പെരുമ്പാവൂർ: വേനൽ ചൂടിനെയും, കുട്ടികളുടെ പരീക്ഷാ ചൂടിനെയും തണുപ്പിച്ചു കൊണ്ട്, പ്ലൈവുഡ് വ്യവസായത്തിൻ്റെ ഈറ്റില്ലമായ പെരുമ്പാവൂരിൽ ജനമനസുകളുടെ പിരിമുറുക്കങ്ങൾക്ക് അയവുവരുത്താൻ, മുനിസിപ്പാലിറ്റിയുടെയും പെരുമ്പാവൂരിലെ ജനങ്ങളുടെയും പൂർണ സഹകരണത്തോടെ സുപ്രസിദ്ധ സിനിമാ താരവും പ്രേക്ഷക മനസുകളിലെ നിറസാന്നിദ്ധ്യവുമായ ശ്രീമതി ശ്വേതാ മേനോൻ ഭദ്രദീപം തിരി കൊളുത്തിയും മുനിസിപ്പൽ ചെയർമാനടക്കം എല്ലാ വിശിഷ്ട പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാരംഭിച്ച പെരുമ്പാവൂരിൻ്റെ ആഘോഷം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു, ഇന്ത്യയിലെ തന്നെ ഒന്നാം നിരയിൽ നിൽക്കുന്ന രാജ്യത്തിൻ്റെ വിവിധ ഭാഗത്ത് ഒരേ സമയം നിരവധി അമ്യൂസ്മെൻറ പാർക്കുകൾ നടത്തുന്ന ബാംഗളൂർ ആസ്ഥാനമായ് പ്രവർത്തിക്കുന്ന ” ഫൺ വേൾഡ് ഗ്രൂപ്പിൻ്റെ താണ് പെരുമ്പാവൂരിൽ പാലക്കാട്ട് താഴത്ത് ഉത്ഘാടനം ചെയ്യപ്പെട്ട ആഘോഷ ദിനങ്ങൾ, കുട്ടികൾക്കും, പ്രായമായവർക്കും വരെ മാനസിക, ശാരീരിക, ഉല്ലാസത്തിന് വേണ്ടിയുള്ള വളരെ അത്യാധുനികവും, അതീവ സുരക്ഷയും, പരിണിതപ്രജ്ഞരായ സാങ്കേതിക വിദഗ്ധരാൽ നിയന്ത്രിക്കപ്പെടുന്ന യന്ത്ര സംവിധാനങ്ങളാണിവിടെ പ്രവർത്തിക്കുന്നത്, കുട്ടികളിൽ, സാമൂഹിക ബോധവൽക്കരണവും, ജിജ്ഞാസയും, സാഹസികതയും, സുരക്ഷാ ബോധവും കളി കളിലൂടെ ഉയർത്തി കൊണ്ട് വരുന്ന നിരവധി യന്ത്ര സംവിധാനങ്ങളാണിവിടെ സജ്ജമാക്കിയിരിക്കുന്നത്, വിനോദവും വിജ്ഞാനവും, സാമൂഹ്യ സുരക്ഷാ ബോധവും,മികവുറ്റ വ്യക്തി നിർമാണത്തിൻ്റെ ആവശ്യകതയും ഇത്തരം വിനോദ പാർക്കുകളിലൂടെ ബാല കൗമാര യൗവനങ്ങൾക്ക് ലഭ്യമാകാൻ ഇവിടുത്തെ സന്ദർശനങ്ങളിലൂടെ സാധിക്കുമെന്നു് ചടങ്ങിൽ പങ്കെടുത്ത ശ്വേതാ മേനോൻ പറയുകയുണ്ടായി. ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ചു സംസ്ഥാനത്തെ മികച്ച മാധ്യമ പ്രവർത്തക ആയ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴസ് യൂണിയൻ നാഷണൽ പ്രസിഡൻറ് അജിത ജയ്ഷോറിന് ഫൺഗ്രൂപ്പ് ആദരിക്കുകയും ഉണ്ടായി,
Comments (0 Comments)