ഡോ.സന്തോഷ് പന്തളത്തിന് ഫിലോസഫിയില്‍ രണ്ടാമതും ഡോക്ടറേറ്റ് ലഭിച്ചു.
പന്തളം: ലാന്‍ഡ് വേ ന്യൂസ് ചീഫ് എഡിറ്ററും, ലാന്‍ഡ് വേ തിയളോജിക്കല്‍ സെമിനാരിയുടെ ഡയറക്ടറുമായ ഡോ. സന്തോഷ് പന്തളത്തിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് രണ്ടാമതും ലഭിച്ചു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ തിയളോജികല്‍ അക്രിഡിറ്റെഷന്‍ (IATA) നിന്ന് ‘പാന്‍ഡമിക് ജേണലിസം ആന്‍ഡ് മാസ്സ് മീഡിയ’ എന്ന പ്രബന്ധത്തിനാണ് Ph.D ലഭിച്ചത്.
അനുഗ്രഹീത പ്രഭാഷകന്‍, വേദധ്യാപകന്‍, ഗാനരചയിതാവ്, ലേഖകന്‍, മാധ്യമ പ്രവര്‍ത്തകന്‍, സംഘാടകൻ എന്നീ മേഖലകളില്‍ തന്‍റെതായാ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഐ.പി.സിയുടെ ഓർഡയൻ്റ് പാസ്റ്ററും, നരിയാപുരം ഐ.പി.സി സഭയുടെ വിശ്വസിയുമാണ്.
ഭാര്യ: ഷേർളി സന്തോഷ്; മക്കള്‍: ഷെറിൻ, മെർളിൻ, ഈബെൻ.
Comments (0 Comments)