സ്ത്രീശാക്തീകരണ പ്രവർത്തക അജിത ജയ്ഷോർ മഹിളാ രാഷ്ട്രീയ ലോക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷ.

Spread the love

ന്യൂ ദില്ലി: പ്രമുഖ സ്ത്രീ ശാക്തീകരണ പ്രവർത്തക അജിത ജയ്ഷോർ (എറണാകുളം) NDA യിൽ ഘടകകക്ഷിയായ RLJD യുടെ വനിതാ വിഭാഗമായ മഹിളാ രാഷ്ട്രീയ ലോക് ജനതാദൾ സംസ്ഥാന പ്രസിഡന്റായി
നിയമിക്കപ്പെട്ടു.

മുതിർന്ന പത്രപ്രവർത്തകയും മീഡിയാ ആൻഡ് ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ദേശീയ പ്രസിഡണ്ടും കേരള പത്രപ്രവർത്തക അസ്സോസ്സിയേഷൻ മുൻ രക്ഷാധികാരിയുമായ അജിത ജയ്ഷോർ മിഷൻ ന്യൂസ് ചിഫ് എഡിറ്ററും കവർസ്റ്റോറി ന്യൂസ് ഓൺലൈൻ മാഗസിന്റെ അസ്സോഷ്യേറ്റ് എഡിറ്ററും ആണ്.

അജിതയെ മഹിളാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷയായി പാർട്ടി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നോമിനേറ്റ് ചെയ്തതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള ഹ്യൂമൻ റൈറ്റ്സ് ഒർഗനൈസേഷന്റെ ഹ്യൂമാനിറ്റേറിയൻ പുരസ്കാരം, ട്രൂലൈവ് TV ചാനലിന്റെ മാധ്യമ സംഘാടക പുരസ്കാരം, ഫൺ വേൾഡ് ഗ്രൂപ്പിന്റെ മികച്ച വനിതാ മാധ്യമ പ്രവർത്തകക്കുള്ള പുരസ്കാരം എന്നിവയുൾപ്പടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ ഇരുപതു വർഷമായി മനുഷ്യാവകാശ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവമാണ് അജിത ജയ്ഷോർ.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *