169-മത് ശ്രീനാരായണ ഗുരുദേവ ജയന്തിക്ക് ആലുവ യൂണിയനിൽ വൻ മുന്നൊരുക്കങ്ങൾ ജയന്തിമഹാ ഹോഷയാത്രയിൽ ഇരുപതിനായിരം പേർ പങ്കെടുക്കും. അഞ്ഞൂറ്റിയൊന്ന് പേരുടെ സ്വാഗതസംഘം രൂപീകരിച്ചു.

Spread the love

ആലുവ:
ഭഗവാൻ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾക്ക് ആലുവ എസ് എൻ ഡി പി യൂണിയനിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

ഇത്തവണത്തെ ജയന്തി ആഘോഷങ്ങൾ ആലുവ എസ്എൻഡിപി യൂണിയന്റെയും, ആലുവ അദ്വൈതാശ്രമത്തിന്റെയും, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും, നേതൃത്വത്തിൽ ആലുവയിൽ സമുചിതമായി ആഘോഷിക്കും. ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതി നടക്കുന്ന ജയന്തി മഹാഘോഷയാത്രയിൽ ആലുവ എസ്എൻഡിപി യൂണിയനിലെ 61 ശാഖകളിൽ നിന്നായി ഇരുപതിനായിരം പേർ പങ്കെടുക്കും. ഇതിനായി 501 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു.

ശാഖപ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്ത ആലോചനാ യോഗം ബഹു: എസ് എൻ ഡി പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം നിർവഹിച്ചു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ പി.പി. സനകൻ യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ശ്രീമതി. ലത ഗോപാലകൃഷ്ണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അമ്പാടി ചെങ്ങമനാട്, യൂണിയൻ സൈബർ സേന ചെയർമാൻ ജഗൽ ജി ഈഴവൻ എന്നിവർ സംസാരിച്ചു.

ആഗസ്റ്റ് ആറിന് പതാകദിനത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും.

ആഗസ്റ്റ് ആറിന് രാവിലെ 8 മണിക്ക് ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തും. തുടർന്ന് യൂണിയൻ പരിധിയിലെ 61 ശാഖകളിലും, കുടുംബയൂണിറ്റ് ആസ്ഥാനങ്ങളിലും, എല്ലാ ഭവനങ്ങളിലും, വ്യാപാരസ്ഥാപനങ്ങളിലും പീത പതാക ഉയർത്തും.

ആഗസ്റ്റ് 13-ന് ആലുവ എസ്എൻഡിപി യൂണിയൻ 61 ശാഖകളിലും എത്തിച്ചേരുന്ന ഇരുചക്രവാഹന വിളംബര റാലി നടക്കും. ആലുവ തോട്ടക്കാട്ടുകര ശാഖയ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ നിന്നും ആലുവ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇരുചക്ര വാഹന റാലി ബഹു എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് തെക്കൻ മേഖലയും വടക്കൻ മേഖലയുമായി തിരിഞ്ഞ് റാലി നടത്തും.
ആഗസ്റ്റ് ഇരുപതാം തീയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്നും ആശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ കൊളുത്തി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിന് കൈമാറുന്ന ദീപശിഖയുമായി യൂത്ത്മൂവ്മെന്റ്, സൈബർ സേന, കുമാരി സംഘം എന്നീ പോഷക സംഘടനകളുടെ നേതൃത്വത്തിലുള്ള മുന്നൂറോളം വരുന്ന അത് ല റ്റുകൾ ആലുവ പട്ടണത്തിൽ റിലെ നടത്തുന്നു. റിലേ ആലുവ ബാങ്ക് ജങ്ഷനിൽ എത്തിച്ചേരുമ്പോൾ വനിതാ സംഘം, കുടുംബയൂണിറ്റ്, മൈക്രോ യൂണിറ്റുകളുടെ നേതൃത്വത്തിൽ പൂത്താലങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആശ്രമത്തിലേക്ക് ആനയിക്കപ്പെടുന്നു.

ആഗസ്റ്റ് 21 22 23 24 തീയതികളിൽ വിശ്വജ്യോതി പര്യടനം 61 ശാഖകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.

ജ്യോതി പര്യടനത്തിന്റെ ക്യാപ്റ്റൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, വൈസ് ക്യാപ്റ്റൻമാർ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ,യോഗം ബോർഡ് മെമ്പർ പി.പി. സനകൻ എന്നിവരാണ്.
ജ്യോതി പര്യടനം സൗത്ത് അടുവാശ്ശേരി, ശ്രീമൂലനഗരം, നോർത്ത് മുപ്പത്തടം, കീഴ്മാട് എന്നീ ശാഖകളിൽ സമാപിക്കും.
സമാപന സമ്മേളനങ്ങൾ
കണയന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് മഹാരാജ ശിവാനന്ദൻ, പറവൂർ എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ, കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ, ശ്രീനാരായണ സുഹൃത്ത് സമിതി പ്രസിഡൻറ് കെ.പി. അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 31 ന് നടക്കുന്ന ജയന്തി മഹാ ഘോഷയാത്ര ആലുവ അദ്വൈതാശ്രമം ആശ്രമം കവാടത്തിൽ നിന്ന് ബഹു: എസ് എൻ ഡി പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. ആലുവ യൂണിറ്റിലെ 61 ശാഖകളിൽ നിന്നായി 20000 ശ്രീനാരായണീയർ ജയന്തി ആഘോഷത്തിൽ പങ്കെടുക്കും.
ആശ്രമ കവാടത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ആലുവ പട്ടണം ചുറ്റി ആശ്രമത്തിൽ സമാപിക്കും.

സെപ്റ്റംബർ മൂന്നാം തീയതി ആലുവ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന അനുമോദന സമ്മേളനം കേരള വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു അധ്യക്ഷത വഹിക്കും. ചടങ്ങിൽ യോഗം പ്രസിഡണ്ട് ഡോ. എം.എൻ. സോമൻ മഹനീയ സാന്നിധ്യമരുളും. ആശ്രമം സെക്രട്ടറി ശ്രീമത് ധർമ്മ ചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ആലുവ എംഎൽഎ അൻവർ സാദത്ത് ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകർക്കുള്ള അവാർഡ് കരസ്തമാക്കിയ എസ് എൻ ഡി പി ഹൈർസെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്രീമതി. സീമ കനകാംബരനെ ചടങ്ങിൽ ആദരിക്കും.
ഇക്കഴിഞ്ഞ അധ്യയനവർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *