ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Spread the love

ഡൽഹി മദ്യ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ ഒന്നുവരെയാണ് ഉപാധികളോടെ ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം.

കെജ്‌രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ പ്രശ്‌നമില്ലെന്ന് കോടതി ഇഡിയോട് പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. താൽകാലിക ജാമ്യം ലഭിച്ചെങ്കിലും ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്‌രിവാളിന് കഴിയുന്നില്ല. ഈ ഹർജി പരിഗണിക്കവെ, കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നതിലെ കാലതാമസവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, തൻ്റെ അറസ്റ്റിനെതിരെ കെജ്‌രിവാളിൻ്റെ ഹർജിയിൽ വാദം കേൾക്കൽ തുടരുകയാണ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *