ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്
ഒളിമ്പിക്‌സിന് തൊട്ടുമുമ്പാണ് ഗുസ്തി താരം ബജ്‌റംഗ് പുനിയയ്‌ക്കെതിരെ വിലക്ക് വരുന്നത്. ദേശീയ ഉത്തേജക വിരുദ്ധ കമ്മീഷൻ്റേതാണ് ഈ നടപടി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്നാണ് പോനിയയെ സസ്പെൻഡ് ചെയ്തത്. മാർച്ച് 10ന് സോനെപത്തിൽ നടന്ന സെലക്ഷൻ ടെസ്റ്റിൽ പുനിയ സാമ്പിൾ നൽകിയില്ല.
സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. വിലക്ക് തുടർന്നാൽ പുനിയയ്ക്ക് വരാനിരിക്കുന്ന ഒളിമ്പിക് ട്രയൽസിൽ പങ്കെടുക്കാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൺ ചരൺ സിങ്ങിനെതിരായ ഗുസ്തി സമരത്തിൻ്റെ മുൻനിരയിൽ ബജ്റംഗ് പുനിയ ഉണ്ടായിരുന്നു.
Comments (0 Comments)