ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

Spread the love

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ ജാർഫായി വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്. കനത്ത മഴയും മൂടൽമഞ്ഞും കാരണം ഈ ഹെലികോപ്റ്റർ തകർന്നു. കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അന്തരിച്ച നേതാക്കളിൽ ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുല്ലാഹിൻ, അസർബൈജാൻ ഗവർണർ മാലെക് റഹ്മതി, അസർബൈജാനിലെ ഇമാം മുഹമ്മദ് അലി അൽ ഹാഷിം എന്നിവരും ഉൾപ്പെടുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *