അത്താഴം നൽകിയില്ലെന്ന പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Spread the love

അത്താഴം കൊടുത്തില്ല എന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ ടൗണിൽ തടിമില്ലിൽ ജോലി ചെയ്യുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. പുഷ്പലത (35) ആണ് കൊല്ലപ്പെട്ടത്.

ശിവരാമനും പുഷ്പലതയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരവും സംഘർഷമുണ്ടായി. തുടർന്ന് ശിവരാമന് അത്താഴം വിളമ്പാൻ പുഷ്പലത വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ ശിവരാമൻ പുഷ്പലതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം വരെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അപ്പോഴേക്കും ഇയാൾ മൃതദേഹം വികൃതമാക്കിയിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ശിവരാമൻ ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. വീട്ടിൽ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തി. ദമ്പതികൾക്ക് എട്ട് വയസ്സുള്ള ഒരു മകനുണ്ട്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *