യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ മണൽക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മണൽക്കാറ്റുണ്ടാകും.
വെള്ളിയാഴ്ചയോടെ കാറ്റിൻ്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്ററായി ഉയരും. അന്തരീക്ഷത്തിലെ പൊടി അബുദാബിയിൽ 41 ഡിഗ്രിയിൽ നിന്ന് 34 ഡിഗ്രിയായും ദുബായിൽ 40 ഡിഗ്രിയിൽ നിന്ന് 35 ഡിഗ്രിയായും താപനില കുറയ്ക്കുന്നു. ശനിയാഴ്ചയോടെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്ററായി കുറയും. യുഎഇയുടെ തെക്ക്, പടിഞ്ഞാറ്, കിഴക്കൻ മേഖലകളിലും അബുദാബി ദ്വീപ് മേഖലയിലും ഇന്ന് നേരിയ മഴയുണ്ടാകും.
Comments (0 Comments)