തേഞ്ഞിപ്പലം പോക്സോ കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് ഇരയുടെ മാതാവ്

Spread the love

തേഞ്ഞിപ്പലം പോക്‌സോ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഇരയുടെ അമ്മ അപ്പീൽ നൽകും. കേസിൽ രാഷ്ട്രീയക്കാർ ഇടപെട്ടുവെന്നും ഫറോക്ക് സ്റ്റേഷനിലെ സി ഐ ആയിരുന്ന അലവി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മാതാവ് ആരോപിച്ചു.

കേസിലെ രണ്ട് പ്രതികളെയും കോഴിക്കോട് പോസോ കോടതി വെറുതെ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനും പ്രോസിക്യൂട്ടർമാർക്കും എതിരെ ഇരയുടെ അമ്മ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഫറോക്ക് സ്റ്റേഷനിലെ സി ഐ ആയിരുന്ന അലവിക്കെതിരെ ആരോപണങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പുതിയ അന്വേഷണം വേണമെന്നും അമ്മ പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *