തിരൂരില്‍ മണ‍ല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം

Spread the love

തിരൂരിൽ മണൽക്കടത്തുകാരെ പിടികൂടിയ പോലീസിനുനേരെ മണൽമാഫിയയുടെ ആക്രമണം. ആക്രമണത്തിൽ രണ്ട് സിപിഒ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരൂർ വാക്കാട് ഇന്ന് പുലർച്ചെയാണ് സംഭവം.

രാവിലെ നടക്കുന്ന പതിന് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെയും അറസ്റ്റ് ചെയ്തു. പിന്നീട് പോലീസ് ജീപ്പ് വരുന്നത് കാത്ത് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ഹെൽമറ്റും മറ്റ് ആയുധങ്ങളുമായി പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പിടിയിലായ ഡ്രൈവറുമായി ഇവർ ഓടി രക്ഷപ്പെട്ടു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *