ഇടുക്കി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു
മഴക്കെടുതിയെ തുടർന്നുണ്ടായ രോഗ പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് ഇടുക്കി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു. യാത്രക്കാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ എത്തി ശുചിമുറികൾ അടച്ചു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് മാർഗങ്ങളില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
നിരവധി ബസുകളിലായി ദിവസേന നൂറു കണക്കിന് യാത്രക്കാരെത്തുന്നതാണ് ഇടുക്കിയിലെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്. ആറുമാസം മുൻപാണ് ഇവിടെ ശൗചാലയം നിർമിച്ചത്. അശാസ്ത്രീയമായ രൂപകല്പന കാരണം ക്യാബിനിലൂടെ ഇനി മൂക്ക് പൊത്താതെ കടന്നുപോകാനാകില്ല. കക്കൂസ് സെപ്റ്റിക് ടാങ്ക് നിറഞ്ഞു. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലേതുൾപ്പെടെയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് മുന്നിലാണ് കക്കൂസ് മാലിന്യം ഒഴുകുന്നത്.
Comments (0 Comments)