കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

Spread the love

കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ കണ്ടെത്തി. 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ്. പ്രതിയുടെ ബന്ധുവാണ് പോലീസിന് സുപ്രധാന വിവരം നൽകിയത്. പ്രതി പ്രദേശവാസിയാണ്. ഇയാൾ നേരത്തെ പോക്‌സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പടന്നക്കാട് ഒഴിഞ്ഞ പറമ്പിലെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടരയോടെയാണ് തട്ടിക്കൊണ്ടുപോയത്. രാവിലെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് വീടിന് ഒരു കിലോമീറ്റർ അകലെ ഞാണിക്കടവ് വയൽ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *