എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു
എറണാകുളത്തെ ഹോസ്റ്റലിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ സുഹൃത്തുക്കൾ വിവരമറിയിച്ച നോർത്ത് പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലെത്തിച്ചു.
ആറ് പേർ താമസിക്കുന്ന മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിക്ക് സുഖമില്ലെന്ന് കണ്ട് സുഹൃത്തുക്കൾ ചോദിച്ചെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്ന് പറഞ്ഞ് യുവതി പോയി.
കാമുകനില്‍ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Comments (0 Comments)