മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് . നഗര സഭയുടെ മുന്നിൽ ഓവർടേക്കിങ് നിരോധിത മേഖല എന്ന ബോർഡ് വെച്ചതിനു ശേഷം ആണ് പ്രതിഷേധിച്ചത്.
തുടർന്ന് കെട്ടിടത്തിന് മുന്നിലൂടെ കടന്നുപോയ കെഎസ്ആർടിസി ബസുകൾ തടഞ്ഞു മേയറെ സൂക്ഷിക്കുക എന്നെഴുതിയ ബാനർ ഉയർത്തുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവർ യദുവിനോട് 24 മണിക്കൂറിനകം ജോലിയിൽ നിന്ന് പോകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
Comments (0 Comments)