ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.69. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2,970 കേന്ദ്രങ്ങളിലായി 427,153 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 68,604 പേരുണ്ടായിരുന്നു. 4,25,563 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേർ. യോഗ്യത നേടിയത് 66 പേർ. വിജയശതമാനം 70.2ശതമാനം.
99.92 ശതമാനം വിജയത്തോടെ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ . കുറഞ്ഞ ജില്ലയാണ് തിരുവനന്തപുരം. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4934 പേർക്ക് എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണയും മലപ്പുറം ഒന്നാം സ്ഥാനം നേടിയിരുന്നു.
Comments (0 Comments)