എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി

Spread the love

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കഞ്ചാവുമായി പിടികൂടി. മലപ്പുറം കുന്നക്കോവിൽ മുഹമ്മദ് മുഷ്താഖ് (20), റവ്ഷൻ (20), ചുങ്കത്തറ സ്വദേശി മുഹമ്മദ് റാഷിദ് (27) എന്നിവരെയാണ് നിലമ്പൂരിൽ നിന്ന് പിടികൂടിയത്. സുരക്ഷാ സേനയുടെയും റെയിൽവേ സുരക്ഷയുടെയും സംയുക്ത സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10.91 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ തിരൂർ പാർട്ടിയും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 13.8 കിലോ കഞ്ചാവ് കണ്ടെടുത്തു. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരൂർ എക്സൈസ് ഇൻസ്‌പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *