സത്യം പരാജയപ്പെടില്ല; കെജ്‍രിവാളിന്റെ ജാമ്യത്തിൽ സുപ്രീം കോടതിക്ക് നന്ദിയെന്ന് ആംആദ്മി

Spread the love

ഡൽഹി മദ്യനയക്കേസിൽ നിയമപാലകരുടെ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യത്തിൽ പ്രതികരണവുമായി എഎപി നേതാക്കൾ. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ് വിധിയെന്ന് അതിഷ മർലീന, സൗരഭ് ഭരദ്വാജ്, ഗോപാൽ റായ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏകാധിപത്യത്തിൻ്റെ കാലഘട്ടത്തിൽ ഈ സുപ്രീം കോടതി വിധി സുപ്രധാനമാണെന്ന് അവർ പറഞ്ഞു. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആം ആദ്മി നേതാക്കൾ പ്രതികരിച്ചത്. വിധിയിൽ രാജ്യം മുഴുവൻ സന്തോഷത്തിലാണ്. ഇത് സത്യത്തിൻ്റെ വിജയമാണെന്ന് അതിഷി മർലീന പ്രതികരിച്ചു. തെളിവില്ലാതെയും എഫ്ഐആർ ഇല്ലാതെയുമാണ് അറസ്റ്റ്. സ്വേച്ഛാധിപത്യത്തിൻ്റെ ഇരുണ്ട കാലഘട്ടത്തിൽ ഈ ഉത്തരവ് പ്രതീക്ഷയുടെ വെളിച്ചമാണെന്ന് അതിഷി പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *