അപകടം പറ്റിയ കൂട്ടുകാരനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹദിനെതിരെ ജാമ്യമില്ലാവകുപ്പ്
പരിക്കേറ്റ യാത്രക്കാരനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം.
സഹദിനൊപ്പം യാത്ര ചെയ്തിരുന്ന സുദീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേർത്താണ് എഫ്ഐആറിൽ ഭേദഗതി വരുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Comments (0 Comments)