മുവാറ്റുപുഴ വാളകത്ത് ആയുധങ്ങളുമായെത്തി ജാതിക്ക മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ

Spread the love

മുവാറ്റുപുഴ: വാളകത്ത് ആയുധങ്ങളുമായെത്തി ജാതിക്ക മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ . തൊടുപുഴ കോലാനി കരയിൽ കരിംകുന്നം വ
കടക്കൽപറമ്പിൽ വീട്ടിൽ നിന്നും ഇപ്പൊ പത്താംമൈൽ കോളനിയിൽ താമസിക്കുന്ന ശരത് ഗണേശൻ, (20) പുത്തൻ കുരിശ് കരിമുകൾ കരയിൽ നാമനാട് വീട്ടിൽ നിന്നും ഇപ്പോൾ മണകുന്നം വില്ലേജ് ഉദയംപേരൂർ കരയിൽ ചിറയിൽ സുനിയുടെ വീട്ടിൽ വാടകക്ക് രഞ്ജൻ രെജു (18)

എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ മാഹിൻ സലിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.പ്രതികൾ ഹെൽമെറ്റും ആയുധവുമായി രാത്രിയിൽ മുറ്റത്ത് കൂടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പ്രതികളെ മോഷണം നടന്ന വാളകത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണമുതലുകൾ പോലീസ് കണ്ടെടുത്തു.പ്രതികൾക്ക് സമാനകുറ്റകൃത്യം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും ഉണ്ട്‌. അന്വേഷണസംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സജി തോമസ്, പി.സി ജയകുമാർ , സീനിയർ സിപിഓമാരായ കെ.എ അനസ് , ബിബിൽ മോഹൻ, രതീഷ് എന്നിവർ ഉണ്ടായിരുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *