കേരളം കാത്തിരിക്കുന്നത് പോലെ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ച് കാലാവസ്ഥ വിഭാഗം

Spread the love

കേരളം കാത്തിരിക്കുമ്പോൾ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് 4, 7, 8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മെയ് 5, 6 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് രണ്ട് ജില്ലകളിൽ യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്ടിൽ 7 ന് യെല്ലോ അലർട്ടും 8 ന് മലപ്പുറത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴ എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിലുള്ള മഴയാണ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *