ഭാര്യയുടെ പരാതി;പൊന്നാനി പോലീസ് ആളുമാറി നിരപരാധിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പൊന്നാനി: ഭാര്യയുടെ പരാതിയിൽ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പുലിവാല് പിടിച്ച് പൊന്നാനി പോലീസ്.
ചിലവിന് നൽകാതിരുന്ന ഭർത്താവിനെതിരെ ഐഷീബി കുടുംബകോടതിയെ സമീപിച്ചിരുന്നു.തുടർന്ന് പൊന്നാനി പോലീസ് പിടികൂടിയത് വെളിയങ്കോട് സ്വദേശി ആലുങ്ങൽ അബൂബക്കർ എന്ന 32 കാരനെയാണ്. വടക്കേപ്പുറത്ത് അബൂബക്കറിന് പകരമാണ് ആളുമാറി മറ്റൊരു അബൂബക്കറിനെ പോലീസ് തിരൂരിലെ കുടുംബ കോടതിയിൽ ഹാജരാക്കിയത്. കോടതി ഇയാൾക്ക് 4 ലക്ഷം രൂപ പിഴയിടുകയും നൽകാത്ത പക്ഷം തടവിനും വിധിച്ചു.ഇയാളിപ്പോൾ തവനൂർ ജയിലിലാണ്. യഥാർത്ഥ അബൂബക്കറാകട്ടെ സുഖ സുന്ദരമായി ഗൾഫിലും കഴിയുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
Comments (0 Comments)