വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍.

Spread the love

ഏകദിനത്തില്‍ സഞ്ജുവിനെക്കൂടാതെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ് കട്ട് എന്നിവരും ടീമിലിടം നേടി. ശിഖര്‍ ധവാന്‍ ടീമിലില്ല. ടെസ്റ്റ് പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും. ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയ്ക്ക് ശേഷം ട്വന്റി 20 പരമ്പരയുമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *